Tuesday, 28 August 2012

പഴപ്രഥമന്‍


ആവശ്യമുള്ള സാധനങ്ങൾ:

പഴുത്ത നേന്ത്രപ്പഴം :- കാല്‍ കിലോഗ്രാം ,മൂന്നെണ്ണം
വല്യ തേങ്ങ – ഒന്ന് ,തേങ്ങാപ്പാല്‍ എടുക്കാന്‍
ഒന്നാം പാലും രണ്ടാം പാലും എടുത്തു മാറ്റി വെക്കുക
ശര്‍ക്കര – കാല്‍ കിലോഗ്രാം
നെയ്യ് – ഇരുന്നൂറു ഗ്രാം
കൊപ്രത്തേങ്ങ – കുഞ്ഞു കഷണങ്ങള്‍ ആക്കിയത്
എലക്കായ്‌ – അഞ്ചെണ്ണം
ചുക്ക് -ഒരു നുള്ള് 

ഉണ്ടാക്കുന്ന വിധം 
              ആദ്യം പഴുത്ത നേന്ത്രപ്പഴം കുഞ്ഞു കഷങ്ങള്‍ ആക്കി ആവിയില്‍ വെച്ച് വേവിച്ചു മിക്സിയില്‍ അടിച്ചെടുക്കുക ….പിന്നെ അതിനെ രണ്ടാം തേങ്ങാപ്പാലില്‍ ചേര്‍ത്ത് ഇളക്കുക …കുറച്ചു നെയ്യും ഇടുക..എന്നിട്ട് തീയുള്ള അടുപ്പില്‍ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക ….തിളച്ചു തുടങ്ങുമ്പോള്‍ .ഉരുക്കിയ ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക …വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക..ഒരു നുള്ള് ചുക്ക് പൊടിച്ചത് ചേര്‍ത്ത്‌ വീണ്ടുക് ഇളക്കുക … കുറച്ചു കൂടി നെയ്യ്‌ ചേര്‍ത്ത് ഇളക്കുക ..പായസപ്പരുവമാകുമ്പോള്‍ , അതായത് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഉടനെ ഇറക്കി വെക്കുക .. തേങ്ങാക്കൊത്ത് (ചെറുതായി അരിഞ്ഞത്) നെയ്യില്‍ വറുത്തെടുത്തതും , എലക്കായ്‌ പഞ്ചസാര ചേര്‍ത്ത് പോടിച്ചെടുത്തതും പായസത്തില്‍ ചേര്‍ത്ത് പത്ത് മിനിറ്റ് അടച്ചുവെക്കുക. അല്‍പ്പസമയം കഴിഞ്ഞു ചെറു ചൂടോടെ കഴിക്കാന്‍ തുടങ്ങാം. താല്‍പ്പര്യമനുസരിച്ച്‌ അണ്ടിപ്പരിപ്പ് , മുന്തിരി , ചൌവ്വരി എന്നിവയൊക്കെ ചേര്‍ക്കാം.. സാധാരണ ഉണ്ടാക്കുന്നതിനു അവ ചേര്‍ക്കേണ്ടതില്ല...

Friday, 10 August 2012

നെഹ്‌റു ട്രോഫി വള്ളംകളി

           കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേളക്ക് ഇക്കുറി അറുപതാം പിറന്നാള്‍ ആണ്.

 

ചരിത്രം

         ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952ലായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.
ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളീ അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി എന്നാക്കിമാറ്റി.

 

മത്സര രീതി

         ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.
വിവിധ ട്രാക്കുകളായി തിരിച്ച് 1370 മീറ്റര്‍ നീളം ദൂരമാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ട്രാക്കിലൂടെ മിന്നല്‍ വേഗത്തിനല്‍ പായുന്ന വള്ളങ്ങള്‍ ദൂരകാഴ്ചയില്‍ അതിവേഗം നീങ്ങുന്ന സര്പ്പകങ്ങളെപ്പോലെ തോന്നിക്കുന്നു. താള മേളങ്ങള്ക്ക് അനുശ്രുതമായി തുഴക്കാര്‍ വെള്ളത്തില്‍ തുഴയെറിയുന്നു.
ജലമേള ആരംഭിക്കുന്നത് ഘോഷയാത്രയോടെയാണ്. ചുണ്ടന്‍ വള്ളങ്ങളാണ് മുന്നില്‍. തുടര്ന്ന് ചെറുവള്ളങ്ങളായ ചുരുളന്‍, വെപ്പ്, ഓടി തുടങ്ങിയവയും വരിവരിയായി ഒന്നര കിലോമീറ്ററോളം നീങ്ങുന്നു. കുചേല വൃത്തം വഞ്ചിപ്പാട്ടിന്‍െറ ഈരടികള്‍ പാടിക്കൊണ്ട് കരുത്തരായ കുട്ടനാടന്‍ മക്കള്‍ വിദഗ്ദമായി തുഴയെറിയുമ്പോള്‍ വള്ളങ്ങള്‍ കുതിച്ചുനീങ്ങുന്നു. അലംകൃതമായ അമരത്തില്‍ ഉയര്ന്നുകനില്ക്കു ന്ന മുത്തക്കുടകളോടു കൂടിയ ശ്യാമവര്ണ്ണിമാര്ന്നത ചുണ്ടന്വുള്ളങ്ങളും മറ്റുവള്ളങ്ങളും ബോട്ടുകളും ചേര്ന്ന്ു കായല്പുരപ്പ് ഒരു മനോഹരദൃശ്യമാകുന്നു. കേരളത്തിന്‍െറ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കഥകളി, തെയ്യം, പഞ്ചവാദ്യം, പടയണി തുടങ്ങിയവ കാഴ്ചവെച്ചുകൊണ്ടുള്ള കലാകാരന്മാപരേയും വഹിച്ചുകൊണ്ടുള്ള വള്ളങ്ങള്‍ മത്സര വള്ളങ്ങളെ പിന്തു ടരുന്നു.
മത്സരം തുടങ്ങുമ്പോള്‍ തീരത്തു തടിച്ചുകൂടിയിരിക്കുന്ന കാഴ്ചക്കാര്‍ ആര്പ്പു വിളികളും കരഘോഷവും തുടങ്ങുന്നു. തുഴക്കാര്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ ചിതറിത്തെറിച്ചുയരുന്ന ജലകണങ്ങളുടെ വലയത്തിലൂടെ ചുണ്ടന്വ്ള്ളങ്ങള്‍ ഓളപ്പരപ്പില്‍ ഇഞ്ചോടി‍ഞ്ചു പൊരുതി കുതിക്കുന്നു. മിനിറ്റില്‍ 100 മുതല്‍ 120 തവണ വരെ വെള്ളത്തില്‍ താണ് മിന്നി ഉയരുന്ന തുഴകള്‍. അമരക്കാരുടെ ഭീമാകാരമായ തുഴകള്‍.

സാമുദായിക മൈത്രി

        ഈ വലിയ ജലമേളയുടെ തയ്യാറെടുപ്പുകള്‍ ആഴ്ചകള്ക്കുല മുന്പു് തന്നെ തുടങ്ങുന്നു. വെള്ളത്തിലൂടെയുള്ള സുഗമമായ ഒഴുക്കിന് ചുണ്ടന്‍ വള്ളങ്ങളില്‍ മീനെണ്ണ പുരട്ടുന്നു. പരിചയ സമ്പന്നരായ മുതിര്ന്ന തുഴച്ചില്കാണര്‍ പുതിയ തുഴച്ചില്കാ ര്ക്ക് പരിശീലനം നല്കുഅന്നു. ഒരു ഗ്രാമത്തില്‍ നിന്നുള്ള ഏകദേശം 150 തുഴക്കാര്‍ വ്രതശുദ്ധിയോടെ പരിശീലനങ്ങളില്‍ ഏര്പ്പെ്ടുന്നു. ഗ്രാമത്തിലെ ഓരോ വാര്ഡുമകളും, ചിലപ്പോള്‍ സമ്പന്നരായ വ്യക്തികളും, പരിശീലനകാലത്ത് തുഴക്കാര്ക്ക് കായല്‍ തീരത്ത് സദ്യ ഒരുക്കുന്നു. തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലത്തും കുട്ടനാട്ടിലെ വള്ളംകളി കാലത്തെ രീതി ഇതുതന്നെയായിരുന്നു. നാനാ ജാതി മതസ്ഥരും ഒരുമിച്ചിരുന്ന് അന്നും വള്ളസദ്യ കഴിച്ചു. കുട്ടനാട്ടിലെ സാമുദായിക ഐക്യത്തിന്‍െറ അടയാളമായിരുന്നു അത്.

സാങ്കേതിക വിവരങ്ങള്‍

ട്രാക്ക് നീളം - 1400 മീറ്റര്‍ചുണ്ടന്‍- അമരക്കാര്‍ - 5 പേര്‍ നിലക്കാര്‍ - 5 പേര്‍ ടീമിലെ ആകെ അംഗങ്ങള്‍- 111 പേര്‍ ട്രാക്കുകള്‍– 10 മീറ്റര്‍ വീതിയുള്ള 4 ട്രാക്കുകള്‍.