Sunday, 1 July 2012

ശെന്തരുണി വന്യജീവിസങ്കേതം


             ഉഷ്ണമേഖലാ കാടുകളിലേക്കുള്ള സഞ്ചാരമാകാം ഇവിടെ. കൂട്ടിന് ആന, കടുവ, മ്ലാവ്, പുലി, മാന്‍ തുടങ്ങിയ ജീവികളും ഉണ്ടാകും. 1984 മുതല്‍ വന്യജീവി സങ്കേതമായി അറിയപ്പെട്ടു തുടങ്ങിയ ചെന്തരുണിക്ക് ഇവിടെ വളരുന്ന ചെങ്കുറിഞ്ഞി എന്ന അപൂര്‍വ്വ സസ്യ ഇനത്തില്‍ നിന്നാണ് ആ പേരു ലഭിച്ചത്. വനത്തിനുള്ളില്‍ 26 ചതുരശ്ര കിലോ മീറ്ററില്‍ ഒരു കൃതൃമ തടാകം കാണാം. ശെന്തരുണി, കുളത്തൂപുഴ നദികള്‍ക്കു കുറുകെ പേപ്പാറ ഡാം നിര്‍മ്മിച്ചപ്പോള്‍ രൂപപ്പെട്ടതാണ് ആ തടാകം.

               ഇവിടെ ഗുഹപോലെ ഒരു ശിലാരൂപീകരണമുണ്ട്. ചരിത്രാതീത കാലത്തെ ചില രേഖപ്പെടുത്തലുകള്‍ ഇതില്‍ കാണാം. പുരാവസ്തു വിദഗ്ധരുടെ അഭിപ്രായത്തില്‍ B C 5210 നും 4420 നും ഇടയിലുള്ള മെസോലിത്തിക് കാലത്തുള്ളതാണ് ഈ ലിഖിതങ്ങള്‍.

യാത്രാസൗകര്യം
  • റോഡു മാര്‍ഗം : കൊല്ലത്തു നിന്ന് 66 കി. മീ.
  • സമീപ റെയില്‍വെസ്റ്റേഷന്‍ : തെന്മല
  • സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 72 കി. മീ. അകലെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ചീഫ് കണ്‍സര്‍വേറ്റര്‍, ഫോറസ്റ്റ്
തിരുവനന്തപുരം - 695014
ഫോണ്‍ : + 91 471 322217

അല്ലെങ്കില്‍

വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍
ശെന്തരുണി വന്യജീവിസങ്കേതം
തെന്മല ഡാം പി. ഒ., കൊല്ലം
ഫോണ്‍ : + 91 475 344600

No comments:

Post a Comment