വയനാടിന്റെ തലപ്പൊക്കമാണ് ചെമ്പ്രമല. സമുദ്രനിരപ്പില് നിന്ന് 6300 അടിയാണ് ചെമ്പ്രയുടെ ഉയരം. 4500 അടി ഉയരത്തില് ഈ മലമുകളിലൊരു തടാകമുണ്ട്, ഹൃദയതടാകം. ഹൃദയത്തിന്റെ ആകൃതിയാണ് തടാകത്തിന്. ഏത് കൊടിയ വേനലിലും വെള്ളമുണ്ടാകും. മേപ്പാടിയില്‍ നിന്ന് ഏഴ് കിലോമീറ്ററാണ് ഇങ്ങോട്ട്. ചെമ്പ്രമലയിലെ എരുമക്കൊല്ലിയിലുള്ള വനസംരക്ഷണസമിതി ഓഫീസില്‍ പാസും ഗൈഡിനെയും കിട്ടും. ചെമ്പ്ര എസ്റ്റേറ്റിലേക്കുള്ള സ്വകാര്യ റോഡ് തുടങ്ങുന്നിടത്ത് ഗേറ്റില്‍ പേരും വിലാസവും നല്കണം. എസ്റ്റേറ്റ് ബംഗ്ലാവ് വരെ മാത്രമേ വണ്ടി വിടൂ. വാച്ച് ടവറാണ് അടുത്ത പോയിന്റ്. അവിടെ നിന്നാണ് ട്രെക്കിങ് തുടങ്ങുക. മിക്കപ്പോഴും ശക്തമായ കാറ്റാണ് ഇവിടെ. എല്ലായിനം മൃഗങ്ങളുമുണ്ട്. ഏതാണ്ട് മൂന്നരമണിക്കൂര്‍ കൊണ്ട് മുകളിലെത്താം. ഇവിടെ നിന്നാല്‍ കല്പ്പറ്റ, കാരാപ്പുഴ ഡാം, ബാണാസുരസാഗര്‍ എന്നീ വയനാടന്‍ കാഴ്ചകളുടെ വിഹഗവീക്ഷണം സാധ്യമാകും.
ജില്ല: വയനാട് (മേപ്പാടിക്കടുത്ത്)
റോഡ് മാര്‍ഗം: കല്പ്പറ്റയില് നിന്ന് മേപ്പാടിയിലേക്ക് എത്തുക. മേപ്പാടി ടൗണില് നിന്ന് ചെമ്പ്ര എസ്റ്റേറ്റിലേക്കുള്ള വഴിയിലേക്ക് കയറി ഏഴു കിലോമീറ്റര് പിന്നിട്ടാല് ചെമ്പ്ര എസ്റ്റേറ്റ് ഗേറ്റിലെത്താം. കോഴിക്കോട് നിന്ന് 78 കി.മീ.
പ്രധാന ഫോണ്‍ നമ്പറുകള്‍:
വനസംരക്ഷണ സമിതി, സാബു, ഫോണ്‍: 9847134184.
ട്രെക്കിങ് ഫീസ്- 500 രൂപ (10പേര്ക്ക്).
സന്ദര്ശനത്തിനുള്ള പാസ്- 10 രൂപ (വാച്ച് ടവര്‍ വരെ മാത്രം).
ക്യാമറ- 25 രൂപ.
താമസം: ക്ലൗഡ് എന്‍ഡ് ബംഗ്ലാവ്, ചെമ്പ്ര, ഫോണ്‍: 04936282440.
ഹോട്ടല് ന്യൂ പാരിസ്, ഫോണ്‍: 04936282489.
ആരണ്യകം, ഫോണ്‍: 9388388203.
ഗ്ലെനോറ, ഫോണ്‍: 04936217550.
മീന്മുട്ടി ഹൈറ്റ്സ്, ഫോണ്‍: 9349892255.

No comments:
Post a Comment