മനോഹരമായ നെല്‍വയലുകളും വിശാലമായ കായല്‍പരപ്പും ചേര്‍ന്ന്, കേരളത്തിന്റെ മുഖ്യനെല്ലുല്‍പാദന മേഖലയായ കുട്ടനാടിന്റെ പ്രകൃതിയെ അവിസ്മരണീയമാക്കുന്നു.
എല്ലാ അര്‍ത്ഥത്തിലും ഒരു കര്‍ഷക സമൂഹമാണിവിടെയുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4 മുതല്‍ 10 വരെ അടി താഴ്ചയില്‍ കൃഷി നടത്തുന്ന പ്രദേശമെന്ന പ്രത്യേകത മാത്രമല്ല തനതായ സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷവും കുട്ടനാടിന് സ്വന്തമാണ്. പമ്പ, മീനച്ചില്‍, അച്ചന്‍കോവില്‍, മണിമല എന്നീ 4 പ്രധാന നദികള്‍ ഈ മേഖലയിലൂടെ് ഒഴുകുന്നു്.
ദേശീയപാത 47-ല്‍ ഹരിപ്പാടിനും ആലപ്പുഴയ്ക്കും ഇടയില്‍ നിന്ന് കുട്ടനാട്ടേക്കെത്തിച്ചേരാം. എം.സി. റോഡില്‍ തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് വരാം.
കുട്ടനാട്ടിലേക്കുള്ള സാധാരണ പ്രവേശനമാര്‍ഗ്ഗം ആലപ്പുഴ - ചങ്ങനാശ്ശേരി റോഡാണ്. പ്രകൃതി ദ്യശ്യങ്ങളും ദൈനംദിന ജീവിതവും അടുത്തറിഞ്ഞ് യാത്ര ചെയ്യാന്‍ കഴിയുന്ന ഈ വഴി കുട്ടനാടിന്റെ ഹൃദയഭുമിയിലുടെയാണ് കടന്നു പോകുന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് പോകാന്‍ ഇതില്‍ നിന്ന് ഒട്ടേറെ കൈവഴികളുമുണ്ട്. കൊയ്ത്തുകാലത്ത് സ്വര്‍ണനിറമാര്‍ന്ന നെല്ല് വിളഞ്ഞുകിടക്കുന്ന വയലേലകളും അവിടവിടെയായി തെങ്ങിന്‍ തോപ്പുകളും പരമ്പരാഗത ശൈലിയില്‍ കൃഷിപ്പണികളിലേര്‍പ്പെടുന്ന കര്‍ഷകരുമെല്ലാം താല്‍പര്യമുണര്‍ത്തുന്ന കുട്ടനാടന്‍ കാഴ്ചകളാണ്. നേരം പുലരുമ്പോള്‍ തന്നെ കൊയ്ത്തരിവാളും ഉച്ചഭക്ഷണപാത്രങ്ങളുമായി വയലിലേക്ക് പോകുന്ന സ്ത്രീത്തൊഴിലാളികളുടെ നിരയും നേരത്തേതന്നെ പണി സ്ഥലത്തെത്തി നിലമുഴുകയും വിത്തു വിതയ്ക്കുകയും കളപറിക്കുകയും മട വച്ച് വെള്ളം തിരിച്ചു വിടുകയുമൊക്കെ ചെയ്യുന്ന പുരുഷന്മാരെയും നമുക്കിവിടെ കാണാം.
പുഞ്ചപ്പാടങ്ങള്‍ക്കു മീതെ പറന്നു നടക്കുന്ന തത്തകള്‍ കൂടാതെ ഒട്ടേറെ പക്ഷികളുടെ സങ്കേതമാണ് ഈ പ്രദേശം. ആകാശത്തില്‍ കറുത്ത കമ്പിളി പുതപ്പു വിരിച്ചതു പോലെയുള്ള ഒരു ദൃശ്യം മിക്കപ്പോഴും കാണാം. കൂടുതല്‍ സൂക്ഷ്മമായി നോക്കിയാല്‍ കറുത്ത നിറമുള്ള ഒരു പറ്റം കിളികളാണതെന്ന് മനസ്സിലാകും. വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ തെന്നി മാറുന്ന പൊന്മാനുകളും ആരുടെയും മനസ്സു കുളിര്‍പ്പിക്കും.
കുലച്ചു നില്‍ക്കുന്ന ഉയരമുള്ള തെങ്ങുകള്‍ തലയാട്ടി നിരന്ന കനാല്‍ കരയിലൂടെ ഒരു നടത്തം ഒഴിവാക്കിക്കൂടാ. പകല്‍ നേരങ്ങളില്‍ ഈ കനാലിലും തീരത്തും പല തരത്തിലുള്ള പ്രവൃത്തികളായിരിക്കും. സമീപ വീടുകളില്‍ വില്‍ക്കാനുള്ള പലചരക്കു സാധനങ്ങളും പച്ചക്കറികളും നിറച്ച് ചെറുവഞ്ചികള്‍ കനാലിലെമ്പാടും കാണാം. ചകിരി നാരും അരിച്ചാക്കുകളും നിറച്ച് വലിയ കെട്ടുവള്ളങ്ങളുമുണ്ടാകും. നൂറുകണക്കിന് താറാവുകളുടെ കൂട്ടവും അവയെ തെളിച്ചു കൊണ്ട് പിന്നാലെ നീങ്ങുന്ന ചെറുവഞ്ചികളും മറ്റൊരു രസകരമായ കാഴ്ചയാണ്. ചില ഒറ്റപ്പെട്ട മനുഷ്യര്‍ കായലില്‍ നിന്ന് ഒറ്റാലുപയോഗിച്ച് കക്ക വാരുന്നുണ്ടാവും.
കായലോരത്തെ ചില നാടന്‍ ഭക്ഷണശാലകളില്‍ നിന്ന് രുചികരമായ കായല്‍ മത്സ്യവും മരച്ചീനിയും കഴിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ജനപ്രിയ പാനീയമായ നാടന്‍ കള്ളും കുടിക്കാം.
കുട്ടനാട് പൂര്‍ണ്ണമായും കാണാന്‍ ഒരു ബോട്ട് വാടകയ്‌ക്കെടുക്കുന്നതാണ് ഉചിതം. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷനു സമീപമുള്ള ജെട്ടിയില്‍ സര്‍ക്കാരിന്റെയോ സ്വകാര്യ വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ ലഭ്യമാണ്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലുള്ള കിടങ്ങറയില്‍ നിന്ന് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കാം. ഈ ബോട്ടുകളില്‍ നെടുമുടി, കാവാലം, ചമ്പക്കുളം തുടങ്ങി കുട്ടനാടിന്റെ പ്രധാന മേഖലകളിലെല്ലാം എത്തിച്ചേരാവുന്നതാണ്.
യാത്രാസൗകര്യം

- സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ
- സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നെടുമ്പാശ്ശേരി, ആലപ്പുഴയില്‍ നിന്ന് ഏകദേശം 85 കിലോമീറ്റര്‍ അകലെ.
No comments:
Post a Comment