കേരളത്തിലെ ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ചുവെന്നു കരുതപ്പെടുന്ന തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട്എന്ന് പറയുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ പൊതുവായ കലാരൂപമായി ഈ കലയെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും മാർഗ്ഗംകളിയുടെ പ്രധായ പ്രയോക്താക്കൾ ക്നാനായ സമുദായക്കാരാണ്. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ് മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.
Friday, 13 January 2012
പീച്ചി - വാഴാനി വന്യജീവിസങ്കേതം.
പ്രകൃതിസ്‌നേഹികളുടെ പ്രിയസ്ഥാനമാണ് പീച്ചി - വാഴാനി വന്യജീവി സങ്കേതം.
തൃശ്ശൂരിന് 20 കിലോമീറ്റര്‍ കിഴക്കുമാറി 1958 ല്‍ 125 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ആരംഭിച്ച ഈ വന്യജീവി സങ്കേതം, പാലപ്പിള്ളി - നെല്ലിയാമ്പതി കാടുകളുടെ ഭാഗമാണ്.
വ്യത്യസ്തമായ ഒട്ടേറെ പക്ഷിമൃഗാദികളെയും, വൃക്ഷലതാദികളെയും ഇവിടെ കാണാം. 50ല്‍ പരം വ്യത്യസ്തമായ ഓര്‍ക്കിടുകള്‍, എണ്ണമറ്റ ഔഷധ ചെടികള്‍,തേക്ക്, ഈട്ടി തുടങ്ങിയവ ഇവിടെയുണ്ട്. 25 തരം സസ്തനികളെയും 100ല്‍ പരം പക്ഷികളെയും ഈ വനപ്രദേശത്ത് കണ്ടെത്താം. മ്ലാവ്, പുലി, കടുവ, കാട്ടുപൂച്ച, ആന, മലമ്പോത്ത്, വിവിധ തരം പാമ്പുകള്‍, ഓന്തുകള്‍ എന്നിവയും ഇവിടെ കാണാം.
സമുദ്രനിരപ്പില്‍ നിന്നു 923 മീറ്റര്‍ ഉയരത്തിലുള്ള പൊന്‍മുടിയാണ് ഏറ്റവും ഉയരമുള്ള പ്രദേശം. ശരാശരി വാര്‍ഷിക മഴ 3000 മില്ലിമീറ്റര്‍.
ടൂറിസ്റ്റുകള്‍ക്ക് റസ്റ്റ്ഹൗസിലും പീച്ചി ഇന്‍ഫര്‍മേഷന്‍ സെന്ററിലും താമസസൗകര്യം ലഭ്യമാണ്.
യാത്രാ സൗകര്യം
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്)
തിരുവനന്തപുരം 696 014
ടെലി ഫാക്‌സ് + 91 471 2322217
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
പീച്ചി വൈല്‍ഡ് ലൈഫ് സാങ്ച്വറി, പീച്ചി (P.O)
ത്യശ്ശൂര്‍ ജില്ല
ഫോണ്‍ + 91 487 2282017

- റോഡുമാര്‍ഗ്ഗം തൃശ്ശൂരില്‍ നിന്ന് പീച്ചിക്ക് നേരിട്ട് ബസ് ലഭിക്കും.
- സമീപ റെയില്‍വെ സ്‌റ്റേഷന്‍ : തൃശ്ശൂര്‍
- സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 98 കി. മീ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വൈല്‍ഡ് ലൈഫ്)
തിരുവനന്തപുരം 696 014
ടെലി ഫാക്‌സ് + 91 471 2322217
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
പീച്ചി വൈല്‍ഡ് ലൈഫ് സാങ്ച്വറി, പീച്ചി (P.O)
ത്യശ്ശൂര്‍ ജില്ല
ഫോണ്‍ + 91 487 2282017
Sunday, 8 January 2012
കുട്ടനാട്
മനോഹരമായ നെല്‍വയലുകളും വിശാലമായ കായല്‍പരപ്പും ചേര്‍ന്ന്, കേരളത്തിന്റെ മുഖ്യനെല്ലുല്‍പാദന മേഖലയായ കുട്ടനാടിന്റെ പ്രകൃതിയെ അവിസ്മരണീയമാക്കുന്നു.
എല്ലാ അര്‍ത്ഥത്തിലും ഒരു കര്‍ഷക സമൂഹമാണിവിടെയുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4 മുതല്‍ 10 വരെ അടി താഴ്ചയില്‍ കൃഷി നടത്തുന്ന പ്രദേശമെന്ന പ്രത്യേകത മാത്രമല്ല തനതായ സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷവും കുട്ടനാടിന് സ്വന്തമാണ്. പമ്പ, മീനച്ചില്‍, അച്ചന്‍കോവില്‍, മണിമല എന്നീ 4 പ്രധാന നദികള്‍ ഈ മേഖലയിലൂടെ് ഒഴുകുന്നു്.
ദേശീയപാത 47-ല്‍ ഹരിപ്പാടിനും ആലപ്പുഴയ്ക്കും ഇടയില്‍ നിന്ന് കുട്ടനാട്ടേക്കെത്തിച്ചേരാം. എം.സി. റോഡില്‍ തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് വരാം.
കുട്ടനാട്ടിലേക്കുള്ള സാധാരണ പ്രവേശനമാര്‍ഗ്ഗം ആലപ്പുഴ - ചങ്ങനാശ്ശേരി റോഡാണ്. പ്രകൃതി ദ്യശ്യങ്ങളും ദൈനംദിന ജീവിതവും അടുത്തറിഞ്ഞ് യാത്ര ചെയ്യാന്‍ കഴിയുന്ന ഈ വഴി കുട്ടനാടിന്റെ ഹൃദയഭുമിയിലുടെയാണ് കടന്നു പോകുന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് പോകാന്‍ ഇതില്‍ നിന്ന് ഒട്ടേറെ കൈവഴികളുമുണ്ട്. കൊയ്ത്തുകാലത്ത് സ്വര്‍ണനിറമാര്‍ന്ന നെല്ല് വിളഞ്ഞുകിടക്കുന്ന വയലേലകളും അവിടവിടെയായി തെങ്ങിന്‍ തോപ്പുകളും പരമ്പരാഗത ശൈലിയില്‍ കൃഷിപ്പണികളിലേര്‍പ്പെടുന്ന കര്‍ഷകരുമെല്ലാം താല്‍പര്യമുണര്‍ത്തുന്ന കുട്ടനാടന്‍ കാഴ്ചകളാണ്. നേരം പുലരുമ്പോള്‍ തന്നെ കൊയ്ത്തരിവാളും ഉച്ചഭക്ഷണപാത്രങ്ങളുമായി വയലിലേക്ക് പോകുന്ന സ്ത്രീത്തൊഴിലാളികളുടെ നിരയും നേരത്തേതന്നെ പണി സ്ഥലത്തെത്തി നിലമുഴുകയും വിത്തു വിതയ്ക്കുകയും കളപറിക്കുകയും മട വച്ച് വെള്ളം തിരിച്ചു വിടുകയുമൊക്കെ ചെയ്യുന്ന പുരുഷന്മാരെയും നമുക്കിവിടെ കാണാം.
പുഞ്ചപ്പാടങ്ങള്‍ക്കു മീതെ പറന്നു നടക്കുന്ന തത്തകള്‍ കൂടാതെ ഒട്ടേറെ പക്ഷികളുടെ സങ്കേതമാണ് ഈ പ്രദേശം. ആകാശത്തില്‍ കറുത്ത കമ്പിളി പുതപ്പു വിരിച്ചതു പോലെയുള്ള ഒരു ദൃശ്യം മിക്കപ്പോഴും കാണാം. കൂടുതല്‍ സൂക്ഷ്മമായി നോക്കിയാല്‍ കറുത്ത നിറമുള്ള ഒരു പറ്റം കിളികളാണതെന്ന് മനസ്സിലാകും. വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പില്‍ തെന്നി മാറുന്ന പൊന്മാനുകളും ആരുടെയും മനസ്സു കുളിര്‍പ്പിക്കും.
കുലച്ചു നില്‍ക്കുന്ന ഉയരമുള്ള തെങ്ങുകള്‍ തലയാട്ടി നിരന്ന കനാല്‍ കരയിലൂടെ ഒരു നടത്തം ഒഴിവാക്കിക്കൂടാ. പകല്‍ നേരങ്ങളില്‍ ഈ കനാലിലും തീരത്തും പല തരത്തിലുള്ള പ്രവൃത്തികളായിരിക്കും. സമീപ വീടുകളില്‍ വില്‍ക്കാനുള്ള പലചരക്കു സാധനങ്ങളും പച്ചക്കറികളും നിറച്ച് ചെറുവഞ്ചികള്‍ കനാലിലെമ്പാടും കാണാം. ചകിരി നാരും അരിച്ചാക്കുകളും നിറച്ച് വലിയ കെട്ടുവള്ളങ്ങളുമുണ്ടാകും. നൂറുകണക്കിന് താറാവുകളുടെ കൂട്ടവും അവയെ തെളിച്ചു കൊണ്ട് പിന്നാലെ നീങ്ങുന്ന ചെറുവഞ്ചികളും മറ്റൊരു രസകരമായ കാഴ്ചയാണ്. ചില ഒറ്റപ്പെട്ട മനുഷ്യര്‍ കായലില്‍ നിന്ന് ഒറ്റാലുപയോഗിച്ച് കക്ക വാരുന്നുണ്ടാവും.
കായലോരത്തെ ചില നാടന്‍ ഭക്ഷണശാലകളില്‍ നിന്ന് രുചികരമായ കായല്‍ മത്സ്യവും മരച്ചീനിയും കഴിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ജനപ്രിയ പാനീയമായ നാടന്‍ കള്ളും കുടിക്കാം.
കുട്ടനാട് പൂര്‍ണ്ണമായും കാണാന്‍ ഒരു ബോട്ട് വാടകയ്‌ക്കെടുക്കുന്നതാണ് ഉചിതം. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷനു സമീപമുള്ള ജെട്ടിയില്‍ സര്‍ക്കാരിന്റെയോ സ്വകാര്യ വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ ലഭ്യമാണ്. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലുള്ള കിടങ്ങറയില്‍ നിന്ന് ബോട്ടുകള്‍ വാടകയ്ക്ക് എടുക്കാം. ഈ ബോട്ടുകളില്‍ നെടുമുടി, കാവാലം, ചമ്പക്കുളം തുടങ്ങി കുട്ടനാടിന്റെ പ്രധാന മേഖലകളിലെല്ലാം എത്തിച്ചേരാവുന്നതാണ്.
യാത്രാസൗകര്യം

- സമീപ റെയില്‍വെ സ്റ്റേഷന്‍ : ആലപ്പുഴ
- സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നെടുമ്പാശ്ശേരി, ആലപ്പുഴയില്‍ നിന്ന് ഏകദേശം 85 കിലോമീറ്റര്‍ അകലെ.
Monday, 2 January 2012
ഇരവികുളം ദേശീയോദ്യാനം
ചോലപുല്‍ മേടുകളടങ്ങിയ ആവാസ വ്യവസ്ഥയെപറ്റി പഠിക്കുന്നവര്‍ക്ക് ഇവിടം ഒഴിവാക്കാനാവില്ല. വനം വകുപ്പിന്റെ വാഹനത്തില്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം കാണാന്‍ രാജമലയിലേക്ക് പോകാവുന്നതാണ്. സ്വകാര്യവാഹനങ്ങള്‍ ഇവിടെ അനുവദിക്കാറില്ല. എല്ലാവര്‍ഷവും ആറുമാസം പാര്‍ക്ക് അടച്ചിടും. വരയാടുകളുടെ പ്രജനനകാലമായതു കൊണ്ടാണിത്.
സ്ഥാനം : മൂന്നാറില്‍ നിന്ന് 15 കിലോമീറ്റര്‍.
സന്ദര്‍ശന സമയം : രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ.
കണ്ണന്‍ ദേവന്‍ മലനിരകളില്‍ 97 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങള്‍ അധിവസിക്കുന്ന ഇരവികുളം ദേശീയോദ്യാനം. പുല്‍മേടുകള്‍ ഇവിടം കൂടുതല്‍ മനോഹരമാക്കുന്നു.
പഞ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എന്നറിയപ്പെടുന്ന ആനമുടി ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2695 മീറ്റര്‍ ഉയരത്തിലാണിത്. ഈ പ്രദേശം അപൂര്‍വ്വമായ സസ്യജാലങ്ങള്‍ നിറഞ്ഞതാണ്. ഓര്‍ക്കിഡുകള്‍, കാട്ടുബോള്‍സം എന്നിവയുടെ മറ്റെങ്ങും കാണാത്ത ഇനങ്ങള്‍ ഇരവികുളത്തുണ്ട്. കടുവ, കാട്ടുപോത്ത്, പുലി തുടങ്ങിയ ജീവികള്‍ക്കൊപ്പം വംശനാശഭീഷണി നേരിടുന്ന വരയാടുകളും ഇവിടെ അധിവസിക്കുന്നു.
ദേശീയോദ്യാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് പോകാന്‍ അനുവാദമുള്ള പ്രദേശമാണ് രാജമല. വനംവകുപ്പിന്റെ വാഹനത്തിലാണ് ചോലക്കാടും പുല്‍മേടും നിറഞ്ഞ ആവാസ വ്യവസ്ഥ പരിചയപ്പെടുത്താന്‍ കൊണ്ടു പോകുന്നത്.രാജമലയിലെ ഇന്റെര്‍പ്രട്ടേഷന്‍ സെന്ററില്‍ ഇവിടുത്തെ പ്രകൃതി സംബന്ധച്ച വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാണ്.
അതീവ ശ്രദ്ധയോടെ സംരഷിക്കപ്പെടുന്ന പ്രദേശമാണ് ഇരവികുളം. ദേശീയോദ്യാനത്തെ മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു - കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ. ടൂറിസം ഏരിയയായ രാജമലയിലേക്കു മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളത്. ഇവിടെ വരയാടുകളെ വളരെ അടുത്തു നിന്നു വീക്ഷിക്കാനാകും.
വര്‍ഷത്തിന്റെ ആദ്യമാസങ്ങള്‍ ഇവിടം സന്ദര്‍ശിക്കാനായി തെരഞ്ഞെടുക്കുന്നത് ഉചിതമല്ല. കാരണം വരയാടുകളുടെ ഗര്‍ഭകാലമായതിനാല്‍ ഈ സമയം ഒരുപക്ഷേ ഉദ്യാനം അടച്ചിട്ടേക്കാം.
യാത്രാ സൗകര്യം : റോഡുമാര്‍ഗ്ഗം മൂന്നാറില്‍ നിന്ന് 15 കിലോമീറ്റര്‍

- സമീപ റെയില്‍വെസ്റ്റേഷനുകള്‍ : കോട്ടയം, മൂന്നാറില്‍ നിന്ന് 142 കി.മീ. എറണാകുളം, മൂന്നാറില്‍ നിന്ന് 130 കി.മീ.
- സമീപ വിമാനത്താവളം : മധുര (തമിഴ്‌നാട്) ഏകദേശം 142 കി.മീ. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 150 കി.മീ.
Subscribe to:
Posts (Atom)