കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേര്‍തിരിക്കാം. മതപരമായ കലകളില്‍ ക്ഷേത്രകലകളും അനുഷ്‌ഠാനകലകളും ഉള്‍പ്പെടും. കൂത്ത്, കൂടിയാട്ടം, കഥകളി, തുള്ളല്‍, തിടമ്പു നൃത്തം, അയ്യപ്പന്‍ കൂത്ത്, അര്‍ജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം, കൃഷ്‌ണനാട്ടം, കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതില്‍പ്പെടും. തെയ്യം, തിറ, പൂരക്കളി, തീയാട്ട്, മുടിയേറ്റ്, കാളിയൂട്ട്, പറണേറ്റ്, തൂക്കം, പടയണി (പടേനി), കളം പാട്ട്, കെന്ത്രോന്‍ പാട്ട്, ഗന്ധര്‍വന്‍ തുള്ളല്‍, ബലിക്കള, സര്‍പ്പപ്പാട്ട്, മലയന്‍ കെട്ട് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട് അനുഷ്‌ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്‌ഠാനകലാസാഹിത്യവുമുണ്ട്.
യാത്രക്കളി, ഏഴാമുത്തിക്കളി, മാര്‍ഗം കളി, ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല്, പരിചമുട്ടുകളി, കളരിപ്പയറ്റ് തുടങ്ങിയവ കായിക കലകളുമാണ്. കാക്കാരിശ്ശി നാടകം, പൊറാട്ടു കളി, തോല്‍പ്പാവക്കൂത്ത്, ഞാണിന്‍മേല്‍കളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രമുള്ള കലകളുമാണ്. ഇവയ്‌ക്കു പുറമേയാണ് ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയകലകളും.
അനുഷ്‌ഠാനകലകളില്‍പ്പെടുന്ന പലതും നാടോടി നാടകങ്ങളാണ്. അനുഷ്‌ഠാനസ്വഭാവമില്ലാത്ത വിനോദ പ്രധാനമായ നാടോടി നാടകങ്ങളുമുണ്ട്. കുറത്തിയാട്ടം, പൊറാട്ടു നാടകം, കാക്കാരിശ്ശി നാടകം, പൊറാട്ടിന്റെ വകഭേദമെന്നു പറയാവുന്ന പാങ്കളി, ആര്യമ്മാല തുടങ്ങിയവ അനുഷ്‌ഠാനാംശമില്ലാത്ത നാടോടി നാടകങ്ങളാണ്. മുടിയേറ്റ്, കാളിയൂട്ട്, നിണബലി, പടയണി, കാളിത്തീയാട്ട്, അയ്യപ്പന്‍കൂത്ത്, തെയ്യം തുടങ്ങിയവയെല്ലാം അനുഷ്‌ഠാനാംശമുള്ള നാടോടി നാടകങ്ങളാണെന്നു പറയാം. കോതാമൂരിയാട്ടം അനുഷ്‌ഠാനാംശം കുറഞ്ഞ നാടകമാണ്.
വടക്കന്‍ കേരളത്തിലെ ഗിരിവര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള സീതക്കളി, പത്തനംതിട്ടയിലെ മലവേടരുടെ പൊറമാടി, വയനാട്ടിലെ ആദിവാസികള്‍ക്കിടയിലുള്ള മാന്ത്രിക കര്‍മ്മങ്ങളായ ഗദ്ദിക, കുള്ളിയാട്ട്, വെള്ളാട്ട് എന്നിവയും ഒരുതരം നാടോടി നാടകങ്ങളാണ്. കണ്യാര്‍കളി, പൂതം കളി, കുമ്മാട്ടി, ഐവര്‍നാടകം, കുതിരക്കളി, വണ്ണാന്‍കൂത്ത്, മലയിക്കൂത്ത് തുടങ്ങിയവയും ഈ ഗണത്തില്‍ വരും.

No comments:
Post a Comment